നിനക്കെന്നാ പാറുക്കുട്ടി പറഞ്ഞാല്‍ മനസ്സിലാവാത്തത്?
എനിക്കല്ല...നിങ്ങള്‍ക്കാ പറഞ്ഞാല്‍ മനസ്സിലാവാത്തത്.ഈ നേരത്ത് അത് വഴി ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലെന്ന്.ഇന്നാളു ആ തെക്കേലെ ശങ്കരന് ഏതാണ്ട് കണ്ടു പേടിച്ചു പനി പിടിച്ചു കിടന്നത് ഒരു മാസമാണ്...അറിയുവോ?
അതൊക്കെ ശെരിയാ...പക്ഷെ നേരം വെളുത്തിട്ട് പോയാല്‍ ചന്തയില്‍ എത്തുമ്പോഴേക്കും ഉച്ച കഴിയും. ഈ പച്ചക്കറിയും വെറ്റിലയുമൊക്കെ വാടുകയും ചെയ്യും.ഞാനീ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകില്ലേ?ഒരു കുഴപ്പോമില്ല.നീ വെറുതെ പേടിക്കണ്ട......
പിള്ളേച്ചന് ചാക്കുകെട്ടും എടുത്തു കയ്യില്‍ ഒരു കത്തുന്ന ചൂട്ടുമായി ഇറങ്ങി നടന്നു.
വല്ലാത്ത ഇരുട്ട്.....ഒരു തരി നിലാവ് പോലുമില്ല.
ഭയാനകമായ നിശബ്ദത.
നടന്നു നടന്നു തോടിന്റെ കരക്കെത്തി.തോട് മുറിച്ചു കടന്നു വേണം വഴിയിലെത്താന്‍.ഒന്നു തൊടാന്‍ പോലും പറ്റാത്ത തരത്തിലുള്ള തണുപ്പാണ് തോട്ടിലെ വെള്ളത്തിന്.പതുക്കെ തോട്ടിലേക്ക് ഇറങ്ങി.വളരെ സൂക്ഷിച്ചു വേണം നടക്കാന്‍.നല്ല വഴുക്കലുള്ള പാറക്കല്ലുകലാണ് തോട്ടില്‍ മുഴുവന്‍. കുറച്ചു നേരം കൊണ്ടു അക്കരയെത്തി.
ഇനിയുള്ളത് ഒരു ചെറിയ വഴിയാണ്.വഴിക്കിരുവശവും ആള്ത്താമാസമില്ല. വെറുതെ പൊന്തക്കാട് പിടിച്ചു കിടക്കുന്ന പറമ്പാണ്.ഉള്ളില്‍ ചെറിയ ഭയം കൂടു കൂട്ടാന്‍ തുടങ്ങി......പക്ഷെ പോയെ പറ്റൂ....ഇല്ലെങ്കില്‍ ഈ പച്ചക്കറിയും വെറ്റിലയും.......ചൂട്ടു ആഞ്ഞു വീശിക്കൊന്ടു പിള്ളേച്ചന് നടന്നു.
ആ വഴി തിരിയുന്നിടത്തു ഒരു വലിയ പറമ്പാണ്.അവിടെയാണ് നാരായണന്റെ ഭാര്യ രമയെ അടക്കിയിരിക്കുന്നത്.ദുര്‍മ്മരണമായിരുന്നു............ഗര്‍ഭിണിയായിരുന്നപ്പോള്‍ വിഷം തീന്ടിയാണ് മരിച്ചത്. പകല്‍ സമയങ്ങളില്‍ പോലും അതിലെ നടന്നു പോകാന്‍ എല്ലാവര്ക്കും പേടിയാണ്.നടക്കുമ്പോള്‍ കരിയില ഞെരിഞ്ഞമരുന്നതിന്റ്റെ ശബ്ദം മാത്രം.ആ പറമ്പിന്റ്റെ അടുത്തെത്തിയപ്പോഴേക്കും ശ്വാസമിടുപ്പിന് വേഗത കൂടി....കാലുകള്‍ വലിച്ചു വച്ച് നടന്നു.നടന്നിട്ടും നടന്നിട്ടും ആ പറമ്പ് കടക്കാന്‍ പറ്റാത്ത പോലെ...നായ്ക്കള്‍ ഓരിയിടുന്നതിന്റ്റെ ശബ്ദം ദൂരെ എങ്ങു നിന്നോ കേള്‍ക്കാം...ഒരു വലിയ കാറ്റ് എങ്ങു നിന്നോ ചൂളം വിളിച്ചെത്തി.ഒരു ഹുങ്കാര ശബ്ദത്തോടെ വൃക്ഷങ്ങള്‍ ആര്‍ത്തട്ടഹസിച്ചു...നല്ല എല്ല് തുളക്കുന്ന തണുപ്പാണ് കാറ്റിനു...
ഹാവൂ!!!!ആ പറമ്പ് കഴിയാറായിരിക്കുന്നു.പിള്ളേച്ചന് ദൈവത്തിനു നന്ദി പറഞ്ഞത് അല്പം ഉച്ചത്തില്‍ തന്നെയായിരുന്നു.
ഇനിയുള്ളത് പാടം ആണ്. കര്‍ക്കിടക പെയ്ത്തു കഴിഞ്ഞിട്ടേ ഉള്ളൂ.പാടം മുഴുവന്‍ വെള്ളം കയറിക്കിടക്കുകയാണു.പാടവരമ്പത്തൂടെ ചാക്കുകെട്ടും തലയിലേറ്റി പിള്ളേച്ചന് പതുക്കെ നടന്നു.ആരെങ്കിലും കൂട്ടുന്ടായിരുന്നെന്കില്‍ .....
പാടത്തിന്റെ കരക്കുള്ള വീടുകളില്‍ ഒന്നിലും തന്നെ വെളിച്ചമില്ല.കുറച്ചു ദൂരം നടന്നപ്പോള്‍ ആരോ ഒരാള്‍ തന്റെ മുന്പില് നടക്കുന്നതായി പിള്ളേച്ചനു തോന്നി...സൂക്ഷിച്ചു നോക്കിയപ്പോള്‍....ശെരിയാണ്....ഒരാള്‍ മുന്പില് പോകുന്നുണ്ട്.വളരെ വേഗത്തില്‍ ആണ് അയാള്‍ നടക്കുന്നത്.എന്തൊരു പൊക്കമാണ് ആ മനുഷ്യന്.....ഒരു കൊന്നത്തെങ്ങിന്റ്റെ അത്രയും ഉയരം ഉണ്ട് അയാള്‍ക്ക്.ഒരു കരിമ്പടം തലവഴി മൂടിപ്പുതച്ചു പിടിച്ചു കൊണ്ടാണ് ആ മനുഷ്യന്റെ യാത്ര.ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഒരു പരിചയവും തോന്നുന്നില്ല.
അതേയ് ഒന്ന് നിന്നേ...കിഴക്കുമ്ഭാഗത്തോട്ടാണോ?.....ഞാനും അവിടേക്കാ......നമുക്ക് ഒരുമിച്ചു പോകാം....
ആ മനുഷ്യന് കേട്ട ഭാവമില്ല.വളരെ വേഗത്തില്‍ അയാള്‍ നടക്കാന്‍ തുടങ്ങി.കുറച്ചു നടന്നപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്ന്.തിരിഞ്ഞു നോക്കി...അയാളുടെ മുഖം വ്യക്തമല്ല.അയാള്‍ വീണ്ടും നടന്നു തുടങ്ങി.......
കുറച്ചു ബുദ്ധിമുട്ടേന്ടി വന്നു അയാളുടെ അടുത്തു എത്താന്‍.അയാള്‍ നടക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.പ്രകൃതി വല്ലാതെ ഭീകരരൂപിയായിരിക്കുന്നു.പേരറിയാത്തൊരു ഭയം മനസ്സില്‍ വളരാന്‍ തുടങ്ങിയിരുന്നു.മരങ്ങളും മറ്റും തന്നെ നോക്കി വല്ലാതെ പല്ലിളിക്കുന്നതായി തോന്നി.ചെറിയ തോതില്‍ ചാറ്റല്‍ മഴയും ഉണ്ട്.കയ്യിലുണ്ടായിരുന്ന ചൂട്ടു കെട്ടു പോയി.
ഈശ്വരാ!!!!!!!!!!!!!!
വഴിയേതാ...വെള്ളമേതാന്നുള്ള ഈ അവസ്ഥയില്‍ എങ്ങനെ മുന്‍പോട്ടു നടക്കും...ആ ഇരുട്ടത്ത് ഒരു നിമിഷം നിന്ന് പോയി...പെട്ടെന്ന് ഒരു വെളിച്ചം.കത്തുന്ന ഒരു ചെറിയ മണ്ണെണ്ണ വിളക്ക് അയാളുടെ കയ്യില്‍.
വല്ലാത്ത ഒരു മുരള്‍ച്ചയോടെ അയാള്‍ പറഞ്ഞു...
വരൂ.....എന്റെ കയ്യില്‍ വെളിച്ചമുണ്ട്.....നേരത്തെ ഈ വിളക്ക് ഇയാളുടെ കയ്യില്‍ കണ്ടില്ലല്ലോ എന്ന ചിന്തയോടെ അയാളെ അനുഗമിച്ചു. അല്ലാതെന്തു ചെയ്യാന്‍?
നിങ്ങളുടെ പേരെന്താ?
വേലപ്പന്...
വല്ലാത്ത ഒരു ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
എവിടുത്തെയാ?????????????
കുമാരന്റ്റവിടുത്തെയാ.....
ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?
വീണ്ടും എന്തൊക്കെയോ ചോദിച്ചു അപരിചിതത്വം ഇല്ലാതാക്കാന്‍ ശ്രമിച്ചു.പക്ഷെ പലതിനും അയാള്‍ ഉത്തരം തന്നില്ല.വല്ലാത്തൊരു ദേഷ്യഭാവത്തോടെ മുന്‍പോട്ടു നടന്നു.
കുട്ടന്റ്റെ ആല എത്താറായിരിക്കുന്നു.ഭാഗ്യം!!!!!!അവിടെ വെളിച്ചമുണ്ട്.
അപ്പോഴാണ് മുന്പില് നടന്ന രൂപം വളരെ വലിയ ഒരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതു.ഒരു തീഗോളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങി.അവിടെ നിന്നിരുന്ന ചെടികളിലേക്ക് തീ കേറി പിടിച്ചു......ആ തീയോടു കൂടി തന്നെ മുന്പില് പോയ മനുഷ്യന് അലച്ചു കെട്ടി വെള്ളത്തിലേക്ക് വീണു...
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.......നിന്ന നില്പ്പില് നിന്ന് അനങ്ങാന്‍ പറ്റുന്നില്ല......തൊണ്ട വറ്റി വരണ്ടു.......കാലുകള്‍ മരച്ചതു പോലെ......മൂന്നാല് നിമിഷത്തേക്ക് ചാക്കുകെട്ടും തലയിലേറ്റി ആ നില്‍പ്പ് നിന്ന് പോയി............
പിള്ളേച്ചാ......പിള്ളേച്ചോ..............ഈ നേരത്ത് ഇനി പോകണ്ട.....നേരം പെലന്നിട്ടു പോയാല്‍ മതി...ഇങ്ങോട്ട് കേറിപ്പോരൂ....
ആരോ വിളിക്കുന്ന പോലെ.......നോക്കുമ്പോള്‍ കുട്ടന്റെ ആലയില്‍ നിന്നാണ് ശബ്ദം......അവന് തന്നെയാണ് വിളിക്കുന്നത്..........വേഗം അങ്ങോട്ട് ചെന്നു.........
നിങ്ങളെന്നാ പണിയാ പിള്ളേച്ചാ കാണിച്ചേ?മുന്പില് പോയ സാധനം എന്താണന്നറിയാമോ?അത് നിങ്ങളുദ്ദേശിക്കുന്ന ആളൊന്നുമല്ല.
എനിക്ക് മനസ്സിലായില്ലാരുന്നു കുട്ടാ......
എനിക്ക് തോന്നി.....അതല്ലേ ഞാന്‍ വേഗം ഇരുമ്പാണിയുടെ മുകളില്‍ ചുണ്ണാമ്പ് തേച്ചത്.....അല്ലെങ്കില്‍ കാണാരുന്നു....നിങ്ങള്‍ അതിനെ കൈകാട്ടി വിളിക്കുന്നത് ഞാന്‍ കണ്ടിരുന്നു.....ഈ സമയത്ത് ഇതുവഴി നടക്കാന്‍ കൊള്ളില്ല.......
പാറുക്കുട്ടി എന്നോടു പറഞ്ഞതാ ഈ നേരത്ത് പോകന്ടെന്നു....അമയ്യന്നൂര്‍ തേവര് കാത്തു.......എന്നാലും അതെന്നതാ കുട്ടാ....സാധനം.....................
ഒടിയനാണോ.....അതോ????????????????????
Thursday, May 21, 2009
Subscribe to:
Post Comments (Atom)
17 comments:
odiyananno athooo?????????????
NAnnayittundu..
Pinnei.. pinnilninnu vilichu pedippikkalletto
കഥയുടെ പശ്ചാത്തലം, വിവരണം ഒക്കെ ഗംഭീരായി കല്യാണി കുട്ട്യേ .... പാടവും...തോടും...നാട് ഇടവഴിയും ഓക്കെ മനസ്സില്‍ അങ്ങട് തെളിഞ്ഞു വരണു.... കലക്കിട്ടോ...
ഓരോ പോസ്റ്റും കൂടുതല്‍ മെച്ചമാവുന്നുണ്ട്
എന്താത്?
എന്തായാലും ഞങ്ങളെ ആ കഥയിലേക്ക് മനോഹരമായി കൂട്ടി കൊണ്ട് പോയി
:)
ishtaayi..
മനോഹര മായിട്ടുണ്ടു എന്നു പറയണ്ടതില്ലല്ലോ ആശംസകള്‍
അവസാനം ഒരു സുഖം തോന്നിയില്ല...
പെട്ടെന്ന് തീര്‍ത്തത് പോലെ...
അവതരണ ഭംഗി എടുത്തു പറയേണ്ടിയിരിക്കുന്നു...
ഞാനും അയാളോടൊപ്പം ഉണ്ടായിരുന്ന പോലെ....
ശരിക്കും പേടിച്ചൂട്ടൊ.....!!!
വളരെ നന്നായി....
ഒടിയനാണോ അതോ? ഇതൊരു ഒന്നു ഒന്നര ഒടിയന് തന്നെ
super :)
ഒരു തണുത്തു വിറച്ച രാത്രി വഴി വക്കില്‍ നിന്ന പെണ്‍കുട്ടിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത കൂട്ടുകാരന്റെ അനുഭവം..രാത്രി അവള് മലമുകളിലെ വീട് ച്ഹോണ്ടി കാട്ടി വഴിവക്കില്‍ ഇറങ്ങിയപ്പോള്‍ കോട്ട് തിരിച്ചു വാങ്ങാന്‍ മറന്നു പോയി.പിറ്റേന്ന് കോട്ട് അന്വേഷിച്ചു ചെന്ന അവന് ൨ വര്‍ഷമം മുന്‍പ് മരിച്ചു പോയ ഒരു പെണ്‍കുട്ടിയുടെ വീട്ടിലാണ് ചെന്നത്.അവിടുത്തെ ഗ്രുഹനതനു ഒന്നേ ചോധിക്കനുണ്ടയിരുന്നുല്ല് .
"എന്താ പോയത് "
"കോട്ട് "
"അവിടെ കാണും പോയി എടുത്തോ .."കൈ ചൂണ്ടിയത് ഒരു ശവകല്ലറയിലേക്ക്
അവിടെ ഭംങ്ങിയായി മടക്കി വെച്ചിരിക്കുന്ന കോട്ട്.
സംശയം ചോദിക്കാന്‍ വന്നതാണ്
"ഇത് എങ്ങനെ "
"ഇത് ഇവിടെ ഒരു നിത്യ സംഭവമാ കുഞ്ഞേ "..ആള്‍ക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല
നല്ല രസകരമായ അവതരണം ..സംഗതി ഒടിയന് തന്നെയല്ലേ ?
Beautiful....I've become a a fan of urs, Kalyanikutti
athodiyan thanne....!!! nunakal inganeyezhuthumbol vaayikkaan oru sukhamillennu paranjaal nunayennee aarum parayu...
നന്നായ് എഴുതാന്‍ അറിയാം .. നന്നായിട്ടുണ്ട് ആശംസകള്‍
ഒരു ദിവസം ഞാൻ ഒരു കൂട്ടുകാരെന്റെ വീട്ടിലേക്ക് വണ്ടിയെടുത്ത് പൊവുകയാരിരുന്നു .വഴിക്കു വെച്ച് എന്റെ വെറേ ഒരു കൂട്ടുകാരെനെ കണ്ടൂ അവനും കയറി വണ്ടിയിൽ എപ്പൊളും വള വള എന്നു സംസാരിക്കുന്ന അവൻ മിണ്ടാതെ ഇരിക്കുന്നു ഞാൻ ചോധിക്കുന്ന ഒന്നിനും മറുപടി പറയുന്നില്ല.ഞാൻ പെട്ടെന്നു വണ്ടി നിരുത്തി.പിന്നിൽ നോക്കുംപ്പൊൾ അവൻ അവിടെയില്ല.ഞാൻ പെട്ടന്നു വണ്ടി അവ്ന്റെ വീട്ടിലേക്ക് പോയിനൊക്കി ഞാൻ നെട്ടിപൊയി.അവൻ വീട്ടിൽ ഇരുന്നു കഞ്ഞി കുടിക്കുന്നു.അവന്റെ ഉമ്മ വന്ന് പറഞു ഇന്നലെ രത്രി മുതൽ അവൻ പനിയായി കിടക്കുകയാരിരുന്നു......പിന്നെ എന്റെ വണ്ടിയുടേ പിന്നിൽ ആരായിരുന്നു.....നല്ല വെഗതയിൽ പൊകുന്ന വണ്ടിയിൽ നിന്നു ഇറങാൻ ആർക്കാനു കഴിയുക ....ഒടിയനു തന്നെ അല്ലെ പറ്യൂൂ
Post a Comment