Tuesday, June 18, 2013

അമ്മച്ചിക്കു കിട്ടിയ ലൈക്കുകൾ

ലാപ്റ്റോപിനു മുൻപിലിരുന്നു സൂസൻ ജോയ് എന്ന സൂസമ്മ നെടുവീർപ്പിട്ടു.നാട്ടിൽ പോയിട്ടു ഏഴെട്ടു വർഷമായി. അമ്മച്ചി മരിക്കാൻ കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ കയറി ഇരുന്നതാ ലാപ്റ്റോപിനു മുൻപിൽ.കഴിഞ്ഞ തവണ പോയപ്പോൾ കുറച്ചു കൂടെ ഫോട്ടോസ് എടുക്കന്ടതാരുന്നു.എങ്കിൽ കൂടുതൽ ഫോട്ടോസ് കൊടുക്കാമായിരുന്നു.എന്തായാലും ഓരോ അര മണിക്കൂർ കഴിയുമ്പോഴും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്.അതിനെല്ലാം ധാരാളം ലൈക്കും കമന്റും കിട്ടുന്നുമുണ്ട്.

       'സൂസൻ ജോയ്' യിലെ ജോയ് എന്ന ജോയിക്കുട്ടി പിറകിൽ നിന്ന് നെടുവീർപ്പിട്ടു.വയസ്സായ പെറ്റമ്മ മരിക്കുന്നത് പോലും ആഘോഷിക്കുന്ന ഒരു കാലം.

ദേ ഒരുത്തൻ ആഹ്വാനം ചെയ്യുന്നു 'ഹാപ്പി ഡെത്ത് ഡേ' എന്നു.

ജോയിക്കുട്ടി: ടീ സൂസമ്മോ എന്നതാടീ ഇത്.  പെറ്റമ്മ മരിക്കാൻ കിടക്കുമ്പോ...നമുക്ക് നാട്ടിൽ വരെ ഒന്ന് പോകണ്ടായോ?

സൂസമ്മ: നിങ്ങളെന്നാ ഒരു മനുഷ്യനാ?ഒരു മാസത്തെ ഓവർ റ്റൈമും സാലറിയും ഒക്കെ കളഞ്ഞിട്ടു പോകാനോ? രൂപാ എത്രയാ നഷ്ടം.ചില നേരത്ത് ഒരു വിവരോമില്ലാത്തത് പോലെയാ സംസാരം. 

സൂസമ്മ വീണ്ടും ഫോട്ടോസ് അപ്ലോഡ് ചെയ്യാൻ തുടങ്ങി.അമ്മച്ചിയുടെ കൂടെ റബ്ബർ തോട്ടത്തിലും, തോട്ടിൻ കരയിലും ഒക്കെ നിന്നെടുത്തതാണ്.അതിനൊക്കെ താഴെ 

                  മിസ്സ്‌ യു അമ്മച്ചി
                  ലവ്  യു അമ്മച്ചി
എന്നൊക്കെ എഴുതിയിട്ട് എല്ലാവരും തനിക്കു ലൈക്കും കമ്മന്റും തരാനായിട്ടു കാത്തിരുന്നു.ലൈക്കുകൾ കുമിഞ്ഞു കൂടി, കമ്മന്റുകൾ കൊണ്ടു വീർപ്പു മുട്ടി. 

ജോയിക്കുട്ടി നെടുവീർപ്പിട്ടു.ഭാവിയിലെ തന്റെ ഗതിയും ഇതായിരിക്കുമെന്ന് അയാൾക്ക്‌ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു.


അതേ സമയം തന്നെ അങ്ങ് ദുബായിലിരുന്നു സജി മോനും ജർമ്മിനിയിലിരുന്നു സിസിലി മോളും അമ്മച്ചിയെ ഓർത്തു മുഖ  പുസ്തകത്തിലൂടെ  സ്റ്റാറ്റസ് ആയും ഫോട്ടോസ് ആയും ഇവന്റ് ആയും ഒക്കെ തേങ്ങി കരഞ്ഞു.അമ്മച്ചിയുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാൻ ഫ്രെണ്ട് ലിസ്റ്റിൽ ഉള്ളവരോട് കരഞ്ഞു  അപേക്ഷിച്ചു. ഫ്രെണ്ട്സ് എല്ലാവരും കനിഞ്ഞു.കമ്മന്റുകളും ലൈക്കുകളും കുമിഞ്ഞു കൂടി.ഒരു വിരുതൻ അമ്മച്ചിക്കു വേണ്ടിയുള്ള അന്ത്യ കൂദാശ വരെ എവിടെ നിന്നോ അടിച്ചു മാറ്റി ഷെയർ ചെയ്തു.എല്ലാവരും അമ്മച്ചിക്കു സന്തോഷ മരണം ആശംസിച്ചു. തങ്ങളുടെ അമ്മച്ചിയെ ഇത്രയധികം ആൾക്കാർ ശ്രദ്ധിച്ചതിൽ മക്കൾ സന്തോഷിച്ചു, പുളകിത ഗാത്രരായി.

അതേ സമയത്ത്, ഇങ്ങു ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ, മക്കളാരും നോക്കാനില്ലാതെ ആരേയും കാണാതെ അമ്മച്ചി അന്ത്യ ശ്വാസം വലിച്ചു.

വിവരമറിഞ്ഞ അമ്മച്ചിയുടെ മരുമകൻ, സൂസമ്മയുടെ  സ്വന്തം കെട്ടിയോൻ ജോയിക്കുട്ടി ആത്മഗതം ചെയ്തു.

"മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്."

16 comments:

കല്യാണിക്കുട്ടി said...

"മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്."

:-(

ഷാജു അത്താണിക്കല്‍ said...

അങ്ങനെ അപ്ഡേറ്റുകൾ സ്റ്റാറ്റസുകളും പി എം ആയി മാറികൊണ്ടിരിക്കും

ajith said...

ലൈക്ക് കണ്ടും കമന്റു കണ്ടും മോഹിക്കരുത് കേട്ടോ

ബഷീർ said...

ആധുനിക കാലത്തിന്റെ കാപട്യത്തിന്റെ മുഖങ്ങളെ സരസമായി അവതരിപ്പിച്ചു.. കരയാൻ വരെ കൂലിക്ക് ആളെ കിട്ടുന്നുണ്ടത്രെ. നാളെ നമ്മുടെ സ്ഥിതി ? ആശംസകൾ

asrus irumbuzhi said...

അമ്മ പോയാലെന്ത് ..ലൈക്കും കമന്റും കുമിഞ്ഞു കൂടിയല്ലോ !
ഇനിയും അമ്മമാര്‍ വരാനുണ്ട് !!



അസ്രൂസാശംസകള്‍
http://asrusworld.blogspot.in/

Mukesh M said...

ആനുകാലിക കഥ. നന്നായി.

ആശംസകള്‍.

മുകേഷ്
http://mukeshbalu.blogspot.com/

aswany umesh said...

ഇന്ന് ഞാന്‍ നാളെ നീ...

K@nn(())raan*خلي ولي said...

കൊള്ളാം

റോസാപ്പൂക്കള്‍ said...

"ജോയിക്കുട്ടി നെടുവീർപ്പിട്ടു.ഭാവിയിലെ തന്റെ ഗതിയും ഇതായിരിക്കുമെന്ന് അയാൾക്ക്‌ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു."


അതിലും കൂടുതല്‍ വല്ലോം ഉണ്ടെങ്കില്‍ അതായിരിക്കും

ശിഹാബ് മദാരി said...

ഒന്നും പറയാനില്ല . ഇതിലും കൂടുതലും ആയേക്കാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇപ്പൊ ഗുരുവായൂർ കൊണ്ട് നടതള്ളൽ ഉള്ളത് കൊണ്ട്  അത്ര പ്രയാസം ഉണ്ടാവില്ലാരിക്കും

Junaiths said...

"മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്."
അതെ പഴംചൊല്ലിൽ പതിരില്ല...

എഴുത്ത് ഇടവേളകളില്ലാതെ തുടരുക, ആശംസകൾ

പ്രവീണ്‍ ശേഖര്‍ said...

കലികാലം ..അല്ലാതെന്ത് പറയാൻ. ഈ പറഞ്ഞു വന്ന വിഷയം ഇക്കാലത്ത് പുതുമയുള്ളതല്ല എങ്കിൽ കൂടി മനുഷ്യത്വം മരവിക്കാത്ത ആര് ഇത് വായിച്ചാലും ഉള്ളൊന്നു കിടുങ്ങും ..ഒന്ന് വിങ്ങും ....ഉറപ്പ് ...

"മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്." ..സത്യം തന്നെ ..

SHAMSUDHEEN KARINGAPPRA said...

ജോയിക്കുട്ടി നെടുവീർപ്പിട്ടു.ഭാവിയിലെ തന്റെ ഗതിയും ഇതായിരിക്കുമെന്ന് അയാൾക്ക്‌ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു."
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്." ..സത്യം തന്നെ ..

alju sasidharan said...

വെല്ല്യമ്മച്ചിക്ക്‌ വെച്ചിരുന്ന ചട്ടി അങ്ങ്‌ മാറ്റി വെച്ചേരെ ആവശ്യം വരും…………

സുധി അറയ്ക്കൽ said...

എന്തൊക്കെയാണാവോ ???

നല്ല കഥ.

Post a Comment