അല്ലാ...ഈ കൊച്ചു വെളുപ്പാന്‍കാലത്തെ ഇതെങ്ങോട്ടാ???????
നിന്നോടു പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ദേവ്യേ ഒരു വഴിക്ക് പോകുമ്പൊള്‍ പിറകില്‍ നിന്ന് വിളിക്കരുതെന്നു.പാടത്തേക്കല്ലാതെ ഞാനെങ്ങോട്ടു പോകാനാ????
പുറത്തു നല്ല മഞ്ഞുണ്ട്.കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയില്ലേ?പാടത്ത് പണിക്കാരും കാര്യസ്ഥനും ഒക്കെ ഉണ്ടല്ലോ.
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിച്ചില്ല. ഇറങ്ങി കഴിഞ്ഞു.ഈ സ്വഭാവം അറിയാഞ്ഞല്ല.പറഞ്ഞു നോക്കീന്നു മാത്രം.എത്ര കാലമായുള്ള പതിവാണ്.ഇത്തവണ കൃഷി ഇറക്കിയതില്‍ പിന്നെ ഒരുതരം വെപ്രാളമാണ് നന്ദേട്ടനു.ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ടു രക്ഷപ്പെടാമെന്നു മനക്കോട്ട കെട്ടി നടക്കുകയാണ്...പാവം...വിളവെടുപ്പ് ശരിയായില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ.അത്രക്കുണ്ട് കടം.
താനിവിടെ വന്നു കയറുമ്പോള്‍ എത്ര സ്വത്തും നിലങ്ങളും ഉണ്ടായിരുന്നതാ.മിക്കതും അന്യാധീനപ്പെട്ടു പോയി.സ്വത്തു ഭാഗം വച്ചപ്പോള്‍ കിട്ടിയ ഓഹരി വിറ്റു കാശാക്കി ഏട്ടന്മാരും ഓപ്പോളും പോയി.എല്ലാവര്ക്കും മണ്ണില്‍ പണിയെടുക്കുന്നത് കുറച്ചിലാണ്.ഇപ്പോള്‍ ആ വയലെല്ലാം മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അവിടെയൊക്കെ.വല്ലാതെ വരണ്ടു പോയിരിക്കുന്നു ഭൂമി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് താമസിക്കുന്ന തറവാടും തൊടിയും ഒന്നര പറ നിലവും മാത്രമാണ്.അത് നന്ദേട്ടന്റ്റെ വീതമാണ്.
ദേവി പതുക്കെ മുറ്റത്തേക്കിറങ്ങി.വിശാലമായ തൊടിയില്‍ ആറിന്റ്റെ തീരത്ത് പാരമ്പര്യത്തിന്റെ പ്രൌഡ്ഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നാലുകെട്ട് .ആറ്റിലേക്കിറങ്ങാനായി പടവുകള്‍ കെട്ടിയിരിക്കുന്നു.ഇപ്പോള്‍ എല്ലാം ക്ഷയിച്ചിരിക്കുന്നു.പൊട്ടിപ്പൊളിഞ്ഞ തുളസിത്തറയും ദാരിദ്ര്യത്തിന്റെ മാറാല പിടിച്ച തറവാടും ഗതകാല സ്മരണകള്‍ വിളിച്ചോതിക്കൊന്ടു നിന്നു.
അടിച്ചു വാരാന്‍ വരാറുള്ള കാളിയമ്മയെ ഇനിയും കണ്ടില്ല.മുറ്റം നിറയെ കരിയിലയാണ്.വൃത്തിയാക്കാന്‍ തുടങ്ങിയപ്പോളേക്കും അവര്‍ എത്തി.
കുളിച്ചു വേഗം കാവിലേക്കു പോയി...
ന്‍റെ...വാരിക്കാട്ടുകാവിലമ്മേ കാത്തോളണേ...
പാടവരമ്പത്തൂടെ വരുമ്പോള്‍ എതിരെ വന്ന പരിചയക്കാരോട് കുശലം പറഞ്ഞെന്നു വരുത്തി പെട്ടെന്ന് പോന്നു. സമയം പോയി.ഉച്ചയാവുമ്പോളേക്കും ഊണ് കാലാക്കണം.
ഉച്ചക്ക് ഊണ് കഴിഞ്ഞുടനെ ഇറങ്ങി പാടത്തേക്കു.
എന്തിനാ ഇപ്പോഴേ പാടത്ത് പോയി വെയില് മുഴുവന്‍ കൊള്ളുന്നെ???
എന്നാല്‍ പിന്നെ വേണ്ട...ഞാനിവിടെ നിന്ന് തുള്ളിക്കളിക്കാം...
ഞാനൊന്നും പറഞ്ഞില്ലെന്റ്റപ്പനെ...ക്ഷമിക്കു....
ത്രിസന്ധ്യ കഴിഞ്ഞിട്ടും കാണുന്നില്ലല്ലോ.വിളക്ക് വെച്ചിട്ട് നേരമെത്രയായി.
ഉവ്വ് വരുന്നുണ്ട്...ദൂരെ നിന്നെ വിളിച്ചു കൊണ്ടാണല്ലോ വരുന്നത്.
ഇന്നെന്താ നന്ദേട്ടാ...ഭയങ്കര സന്തോഷത്തിലാണല്ലോ....
ആഹ്....നീയ് സര്‍പ്പക്കാവില് വിളക്ക് വച്ചോ ദേവ്യേ...
ഉവ്വ്...
രണ്ടീസം കൂടി കഴിഞ്ഞാല്‍ കൊയ്യാം...നൂറു മേനിയാ പാടത്ത് വിളഞ്ഞു കിടക്കുന്നെ.മണ്ണ് ഒരിക്കലും ചതിക്കില്ലെടീ.നമ്മുടെ കഷ്ടപ്പാടെല്ലാം മാറും.മണ്ണും പെണ്ണും സംരക്ഷിക്കുന്ന പോലെ ഇരിക്കുമെന്ന് കാര്‍ന്നോമ്മാര് പറയുന്നത് വെറുതെയല്ല...
ഉവ്വോ....ഭഗവതി കാത്തൂ...
വല്ലാത്ത ചൂട്.ആറ്റിലൊന്നു മുങ്ങീട്ടു വരാം.നീ അത്താഴമെടുത്തോ കേട്ടോ...
ഉവ്വ്...
വെളുപ്പിനെ ഒരു നാല് മണി ആയിക്കാണും.നല്ല മഴ പെയ്യുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നല്ല തുമ്പിക്കൈ വണ്ണത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.
നന്ദേട്ടാ....നന്ദേട്ടാ........
ആരോ വിളിക്കുന്നുണ്ടല്ലോ.വടക്കേക്കുറ്റേ ഉണ്ണിയാണെന്നു തോന്നുന്നു.എന്താണാവോ കാര്യം?
നന്ദേട്ടാ നമ്മുടെ പാടത്ത് വെള്ളം കയറി.നെല്ല് മുഴുവന്‍ വെള്ളത്തിനടിയിലായി.
ഈശ്വരാ...ചതിച്ചോ....
എല്ലാം പോയി.ജീവിതത്തോടുള്ള ആശയും പ്രതീക്ഷകളും ഒക്കെ തകിടം മറിഞ്ഞു.കൊയ്യാറായി നില്‍ക്കുന്ന നെല്ല് മുഴുവന്‍ വെള്ളത്തിലായി നില്‍ക്കുന്ന കാഴ്ച സഹിക്കാന്‍ കഴിഞ്ഞില്ല.
ആഴ്ച ഒന്ന് കഴിഞ്ഞു.
നന്ദേട്ടന്റ്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും പേടിയായി.ഊണില്ല,ഉറക്കമില്ല,കുളിയും തേവാരവുമില്ല.ആരോടും ഒന്നും സംസാരിക്കാതെയായി.
സാരല്യാ ഏട്ടാ...പോയതൊക്കെ പോട്ടെന്നെ.നമുക്ക് തറവാട് വില്‍ക്കാം.എന്നിട്ട് കടങ്ങളൊക്കെ വീട്ടി ബാക്കിയുള്ള തുകക്ക് ഒരു കൊച്ചു വീട് വാങ്ങിക്കാം.ഇത്ര വിഷമിക്കണ്ട കാര്യോന്നൂല്യാ.അതിനും മാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടുമില്യാ...
ഒന്നും മിണ്ടാതെ കൊറേ നേരം മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
ഈ കാണുന്നതൊക്കെ ന്‍റെ അദ്ധ്വാനത്തിന്റ്റെ ഫലമാ...ന്‍റെ ചോരയും നീരും.ഇവിടം വിട്ടു ഞാനെങ്ങോട്ടും ഇല്ലാ....
എന്നിട്ടിറങ്ങി തൊടിയിലേക്ക് നടന്നു.
എന്റ്റീശ്വരന്മാരെ കാത്തോളണേ....
ഊണ് കാലാക്കുന്നതിനു രണ്ടു ഓമയ്ക്ക കുത്തിച്ചാടിക്കുകാരുന്നു. തെക്കേലെ ജാനുവേടത്തിയുടെ വിളി കേട്ടാണ് നോക്കിയത്.
ദേവ്യേ....മോളെ നമ്മുടെ നന്ദന്‍ പാടത്ത്..........
മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.ഇറങ്ങി ഓടുകയായിരുന്നു.ഒരു ഭ്രാന്തിയെപ്പോലെ.....മുന്നില്‍ക്കണ്ട വഴികളില്‍ കൂടി...വഴിയില്‍ നിന്നിരുന്ന ആള്‍ക്കാര്‍ ഒക്കെ തന്നെ തുറിച്ചു നോക്കുന്നു.ഏതോ കൌതുകവസ്തുവിനെ നോക്കുന്നത് പോലെ...പലരും പരസ്പരം അടക്കം പറയുന്നത് കൂടി കണ്ടപ്പോള്‍ മനസ്സിലായി എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.തൊണ്ടയില്‍ നിന്നും അലയടിച്ചുയര്‍ന്ന തെങ്ങലടക്കിക്കൊന്ടു വേഗം ഓടി....മനസ്സ് ശരീരത്തിനേക്കാള്‍ മുമ്പില്‍ നടക്കാന്‍ വെമ്പി.കാലിനു തീരെ വേഗത പോരാന്നു തോന്നി...പാടത്തേക്കെതിയപ്പോളേക്കും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.അരുതാത്തതൊന്നും കാണരുതേയെന്നു ആശിച്ചപ്പോളേക്കും കണ്ടു........
ആരോ വരമ്പത്ത് കമിഴ്ന്നു കിടക്കുന്നു....ഓടിയടുതെത്തിയപ്പോളേക്കും കണ്ണുനീര് കാഴ്ചകളെ മറച്ചിരുന്നു.
വിഷം കഴിച്ചതാണെന്ന് തോന്നുന്നു.....
ആരൊക്കെയോ ചുറ്റും നിന്നും വിളിച്ചു പറയുന്നതായി തോന്നി.
നെഞ്ചില്‍ അടക്കി വച്ചിരുന്ന കരച്ചില്‍ പൊട്ടിയടര്‍ന്നു വീണു.ഒരു വല്ലാത്ത നിലവിളിയോടെ.....
ന്‍റെ നാഗത്താന്മാരെ ഇത് കാണാനാണോ ഞാന്‍ ഒരു നേരം പോലും മുടക്കം വരുത്താതെ കാവില് വിളക്ക് വച്ചത്?
ഇത് വരെ എന്നോടു പറയാതെ തൊടിക്കപ്പുറത്തേക്ക് പോലും പോയിട്ടില്യാലോ...പിന്നെ ഇപ്പോള്‍ മാത്രമെന്താ ഒന്നും മിണ്ടാതെ.......
ആ ശരീരം വലിച്ചെടുത്തു മടിയിലേക്ക് കിടത്തി.മുഖത്തെ മണ്ണും ചെളിയുമെല്ലാം നേര്യതിന്റ്റെ തുമ്പു കൊണ്ടു തുടച്ചു കളഞ്ഞു..അപ്പോഴും അയാള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു നനവ് മാറാത്ത ഒരു പിടി പച്ചമന്ണു..
Wednesday, March 25, 2009
Tuesday, March 3, 2009
കുടമാളൂരിലെ വിഷുക്കാലം.....
യാത്രക്കിടയില്‍ എപ്പോഴോ ഞാന്‍ മയങ്ങിപ്പോയി........കണ്ണു തുറന്നപ്പോള്‍ മനസ്സിലായി...കുടമാളൂര്‍ എത്താറായിരിക്കുന്നു...............ആകാശത്തിലെ വെള്ളിമേഘം കണക്കെ മനസ്സു പറന്നു തുടങ്ങിയിരുന്നു....ആ പഴയ നല്ല കാലത്തിലേക്കു...കുടമാളൂര്‍ എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക...വിഷുക്കാലമാണു...ഒന്നാം പാഠ പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച നനുത്ത മയില്പ്പീലി തണ്ടു പോലെയാണു മനസ്സാകുന്ന ചിപ്പിക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്ന പോയകാല ഓര്‍മ്മകള്‍...ഇടക്കു എടുത്തു അതിന്റെ മനോഹാരിത നോക്കി തിരിച്ചു പുസ്തകത്താളില്‍ തന്നെ സൂക്ഷിച്ചു വയ്ക്കാന്‍ നല്ല രസമാണു.....മനോഹരിയായ യുവതിയുടെ പ്രൗഡ്ഡിയോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മീനച്ചിലാറും,ഇരുണ്ടു നിഗൂഡമായ സര്‍പ്പക്കാവുകളും,ഇളം വെയിലത്തു തല ഉയര്‍ത്തി നില്ക്കുന്ന നെല്പ്പാടങ്ങളും,പോയകാല പ്രതാപത്തിന്റെ പ്രൗഡിയില്‍ നിലനില്‍ക്കുന്ന നാലുകെട്ടുകളും എട്ടുകെട്ടുകളും, മണ്‍പാതകളും,തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ വൃക്ഷങ്ങളും...അതില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളികളും...അവരുടെ കലപിലകളും,ധാരാളം അമ്പലങ്ങളും....അതിന്റെ സമീപത്തായി നിറഞ്ഞ അമ്പലക്കുളങ്ങളും....ഒക്കെ കൊണ്ടു സമ്പന്നമാണു കുടമാളൂരിന്റെ പ്രകൃതി........അമ്മമ്മയുടെ നാടു കുടമളൂരായതിനാല്‍ ധാരാളം ബന്ധുക്കളും സ്വന്തക്കാരുമുണ്ടു അവിടെ....ധാരാളം വിഷുക്കൈനീട്ടം കിട്ടുമെന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കു വിഷുക്കാലം ചിലവഴിക്കാന്‍ ഇഷ്ടം കുടമാളൂരാണു...
വിഷുക്കാലം എന്നു പറഞ്ഞാല്‍ കുടമാളൂരില്‍ ഉല്‍സവക്കാലമാണു.....കരിവുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവം ആണു പ്രധാനം...ദേവിയുടെ നട അന്നു വൈകുന്നേരം അടച്ചാല്‍ പിന്നെ മൂന്നു മാസം കഴിഞ്ഞേ തുറക്കൂ...ദേവി തന്റെ ചേച്ചിയായ മധുര മീനാക്ഷിയെ കാണാന്‍ പോകുന്നു എന്നാണു പറയുന്നതു....അന്നു വൈകുന്നേരം മേല്‍ശാന്തി അമ്പലക്കുളക്കടവില്‍ ദേവിക്കു തേച്ചു കുളിക്കാന്‍ ഇഞ്ച്ചയും എണ്ണയും കൊണ്ടു വച്ചു കഴിഞ്ഞാല്‍ പിന്നെ ആരും ആ ഭാഗത്തേക്കു പോകാറില്ല.കുളി കഴിഞ്ഞ ശേഷം ആലിന്റെ ഒരു കൊമ്പു ഒടിച്ചിടും ദേവി.താന്‍ പൊകുന്നു എന്നു ഭക്തരെ അറിയിക്കനാണു ദേവി ഇങ്ങനെ ചെയ്യുന്നതു......പിന്നെ മൂന്നു മാസം കഴിഞ്ഞേ ദേവി വരൂ.....അതു വരെ നിത്യപൂജകളോ,വിളക്കുവയ്പ്പൊ ഒന്നും തന്നെ പതിവില്ല.ഒരിക്കല്‍ നിരീശ്വര വാദിയായ ഒരാള്‍ ദേവിയെ പരീക്ഷിക്കാനായി ആല്‍മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നെന്നും പിറ്റേന്നു കൊമ്പു ഒടിഞ്ഞു കിടക്കുന്നതിന്റെ സമീപത്തായി അയാള്‍ മരിച്ചു കിടക്കുന്നതു കണ്ടെന്നുമാണു പഴമക്കാര്‍ പറയുന്നതു...എന്തു തന്നെയായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ഒരു തരം പേടി കലര്‍ന്ന ഭക്തി ആയിരുന്നു ഭഗവതിയോടു..........
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു....അമ്മായിയാണു കന്‍ണു പൊത്തിപ്പിടിച്ചു കൊണ്ടു പോകുന്നതും മറ്റും.....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും,കോടിമുണ്ടും,കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും,ചക്ക,മാങ്ങ,കണ്മഷി,വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....പിന്നെ ആദ്യം തിരയുന്നതു അമ്മവനെ ആണു..എന്തിനാണന്നല്ലെ.....വിഷുക്കൈനീട്ടം കിട്ടാന്‍.........അതിനു ശേഷം കുളിച്ചു അമ്പലത്തിലേക്കു ഒറ്റ ഓട്ടമാണു.........സ്വന്തക്കാര്‍ ധാരാളം പേരു കുടമാളൂര്‍ നിവാസികളായതിനാല്‍ ഇഷ്ടം പോലെ കൈനീട്ടം കിട്ടും......ഒരു പതിനൊന്നു മണി ഒക്കെ ആകുമ്പോള്‍ കുംഭകുടം കാണാന്‍ പോകും.....അതും കണ്ടു...വഴിയില്‍ നിന്നു ഐസ് സ്റ്റിക്കും വാങ്ങി നുണഞ്ഞു നടക്കും......ഒരു മണിയോടെ വീട്ടിലെത്തിയാല്‍....നല്ല കുത്തരിച്ചോറും,പരിപ്പും സാമ്പാറും,കാളനും അടപ്രദമനും കൂട്ടിയുള്ള സദ്യ.....അതിന്റെ സ്വാദ് മരിച്ചാലും നാവില്‍ നിന്നു പോകില്ല.....അത്രക്കു നല്ലതാണു എന്റെ അമ്മായിയുടെ കൈപ്പുണ്യം........രാത്രിയില്‍ ഗരുഡന്‍ തൂക്കവും മറ്റും കണ്ടു.....വളരെ നേരം വൈകിയാണു ഉറങ്ങാന്‍ കിടക്കുന്നതു.....അപ്പോഴും കണ്മുന്നില്‍ പകല്‍സമയതെ കാഴ്ചകള്‍ തത്തിക്കളിക്കും......പേരറിയാത്ത ഒരു വേദന മനസ്സിലേക്കു പറന്നിറങ്ങാന്‍ തുടങ്ങും ആ നേരത്തു.......ഇഷ്ടപ്പെട്ട ആരോ യാത്ര പറയാതെ പടിയിറങ്ങി പോയ പോലെ...........പിന്നെ വീണ്ടും കാത്തിരുപ്പാണു ഐശ്വര്യവും സമൃദ്ധിയുമായി അടുത്ത വിഷു വരുന്നതിനു വേണ്ടി............കാര്‍ സഡന്‍ ബ്രേക്കീട്ടപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.......പോയകാലത്തിന്റെ വെണ്മേഘതുണ്ടില്‍ നിന്നും ഞാന്‍ പറന്നിറങ്ങി.....യാഥാര്‍ത്ഥ്യത്തിലേക്കു...................................

Thursday, February 26, 2009
എന്‍റെ ബാല്യം.
പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക് അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും. ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് ബാല്യം.ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ആ ഓര്‍മ്മകള്‍ മനസ്സിന്റെ പൂജാമുറിയില്‍ ഒരു കെടാവിളക്കായി തെളിഞ്ഞു നില്ക്കും.
എന്റെ അച്ഛന്റെ തറവാട് കോട്ടയത്താണ്.പട്ടണത്തിന്റെ ഹൃദയഭാഗത്താണന്കിലും ഒരു തുരുത്ത് പോലെ ഒതുങ്ങി നില്ക്കുന്ന സ്ഥലം.ഒരു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയുമുള്ള അന്തരീക്ഷം.തറവാടിന്റെ മുറ്റം നിറയെ മുല്ലയും ചെത്തിയും ചാമ്പയുമൊക്കെയാണ്.മുറ്റത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത് പറമ്പിലേക്കാണ്.ജാതിയും,മാവും,പ്ലാവും എന്ന് വേണ്ട ഒരുവിധപ്പെട്ട മരങ്ങളെല്ലാം തന്നെ പറമ്പില്‍ തഴച്ചു വളരുന്നു.പറമ്പ് കഴിഞ്ഞാല്‍ മുമ്പില്‍ വയലാണ്.നെല്ലൊന്നും കൃഷി ചെയ്യുന്നില്ലെന്കിലും നല്ല ഫലഭൂയിഷ്ടമായ മണ്ണാണ്.തെക്കേ അറ്റത്ത് കാരണവന്മാരെ അടക്കം ചെയ്ത മണ്ണും അതിന്റെ ഒരു വശത്ത് കുളവും മറുവശത്ത് ഒരു ഇടവഴിയും ഉണ്ട്.അതിലെ പോയാല്‍ ആശാന്‍റെ വീടിന്റെ ഉമ്മറത്തൂടെ വയലിലെത്താം.വീടിന്‍റെ പിന്നിലൂടെ കുറച്ചു നടന്നാല്‍ ടാറിട്ട വഴിയും അത് മുറിച്ചു കടന്നു കുറച്ചു കൂടെ നടന്നാല്‍ മീനച്ചിലാറിന്റെ തീരമായി.ഇവിടെയാണ് അഞ്ചു വയസ്സ് വരെ ഞാനെന്‍റെ ബാല്യം ചിലവിട്ടത്.
എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത് വേണുകൊച്ചച്ചനാണ്.അച്ചച്ചനു പഴയ ഒരു ബജാജ് സ്കൂട്ടര്‍ ഉണ്ട്,അതിലാണ് എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത്.മലയാളം ശരിക്കും ഉറച്ചു കിട്ടുന്നതിനു വേണ്ടി ശനിയും ഞായറും എന്നെ നിലത്തെഴുത്ത് കളരിയില്‍ വിടുമായിരുന്നു.ആദ്യത്തെ ദിവസം കളരിയില്‍ പോയത് അച്ഛമ്മയുടെ കൂടെയാണ്.ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് കളരി(കളരി എന്ന് പറഞ്ഞാല്‍ അത് വീട് തന്നെയണ്.അവിടെ തന്നെയാണ് അവര്‍ താമസിക്കുന്നതും).അച്ഛമ്മയുടെ നേര്യതിന്റെ അറ്റത്ത് പിടിച്ചു പേടിച്ച് പേടിച്ചാണ് ഞാന്‍ ആ മുറ്റത്തേക്ക് കയറിയത്.വലിയ ഒരു പറമ്പിന്റെ നടുക്ക് ഓല മേഞ്ഞ മതിലില്ലാത്ത ഒരു ചെറിയ വീട്.വീടിന്‍റെ മുറ്റത്തു തന്നെ ഒരു തള്ളയാട് പച്ചപ്ലാവില തിന്നു കൊണ്ടു നില്ക്കുന്നു.അതിന്റെ ചുറ്റും തുള്ളിച്ചാടിക്കളിക്കുന്ന കുടമണി കെട്ടിയ ഒരു ആട്ടിന്‍കുട്ടിയും.പറമ്പിന്‍റെ ഒരു വശത്ത് പശുത്തൊഴുത്തും, അതില്‍ പശുവും അതിന്‍റെ കിടാവും. വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത ഒരു കിണര്‍.വീടിന്‍റെ തറ ചാണകം മെഴുകിയതാണ്. അവിടെ മുണ്ടും ജാക്കറ്റും തോര്‍ത്തും ധരിച്ചു സാമാന്യം വണ്ണമുള്ള ഒരു സ്ത്രീ.ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം.അവരാണ് പഠിപ്പിക്കുന്നത്.
അങ്ങനെ ഞാനും നിലത്തെഴുത്ത് കളരിയിലെ വിദ്യാര്‍ത്ഥിനിയായി.പഠിപ്പിക്കുന്ന രീതിയും ശിക്ഷണ രീതിയും ഒക്കെ വളരെ കഠിനമായിരുന്നു.നിലത്തു മണ്ണ് വിരിച്ചു അതില്‍ വിരല്‍ കൊണ്ടു എഴുതിയായിരുന്നു ആദ്യം പഠനം.തെറ്റിപ്പോയാല്‍ വിരല്‍ മണ്ണിലിട്ട് ഞെരിക്കും ആശാട്ടി.കാന്താരി മുളക് അരച്ച് തേച്ചു ചുട്ടു പഴുപ്പിച്ച ഒരു വള്ളിച്ചുരല്‍ ഉണ്ട് അവരുടെ കയ്യില്‍. സ്ലേറ്റില്‍ എഴുതുമ്പോള്‍ തെറ്റിയാല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കാലിന്‍റെ താഴെ വള്ളിച്ചുരല്‍ കൊണ്ടു അടിക്കും. ഈരേഴു പതിന്നാലു ലോകവും ഒരുമിച്ചു കാണുന്ന രീതിയിലുള്ള അടിയാണ് ആശാട്ടിയുടേതു.മാത്രമല്ല അതിന് ശേഷം ഒരു മണിക്കൂര്‍ നേരമെന്കിലും കണ്ണില്‍ കൂടി പൊന്നീച്ച പറന്നു കളിക്കും. ഈ സമ്മാനം മിക്കവാറും ഞാന്‍ ചോദിച്ചു വാങ്ങാറുമുന്ടായിരുന്നു. ഈ സമ്മാനം വാങ്ങാന്‍ എനിക്ക് കൂട്ടുമുന്ടായിരിന്നു. ഒരു അക്ഷരത്തിന്റ്റെയെങ്കിലും ഷേപ്പ് മാറിയാല്‍ അടി ഉറപ്പാണ്. എനിക്ക് അടി കിട്ടുന്നത് മിക്കവാറും 'ഉ' എഴുതുമ്പോഴാണ്.ഞാന്‍ എഴുതുന്ന 'ഉ' കണ്ടാല്‍ ഒരാള്‍ കഴുത്ത് നീട്ടിനില്‍ക്കുന്നതായിട്ടാണ് തോന്നുക.
ബാബുക്കുട്ടനും ദേവിയും അനിയന്‍ കുട്ടിയുമൊക്കെ അവിടുത്തെ എന്‍റെ സതീര്‍ത്ഥ്യരായി.അവര്‍ പങ്കു വച്ചു തന്ന ഇലുമ്പന്‍ പുളിയിലും പുളിങ്കുരുവിലും ചാമ്പങ്ങയിലുമൊക്കെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സ്വാദ് ഞാന്‍ തൊട്ടറിഞ്ഞു.മണ്ണില്‍ നിന്നും കുഴിയാനയെ തപ്പിപ്പിടിക്കാനും,അതിനെ തീപ്പട്ടിക്കൂടിലിട്ടു സൂക്ഷിച്ചു വയ്ക്കാനും ഒക്കെ എനിക്ക് പഠിപ്പിച്ചു തന്നത് എന്‍റെ ഈ കൂട്ടുകാരാണ്.ഞങ്ങളെല്ലാവരും കൂടിയാണ് സ്ലേറ്റ് തുടക്കുന്നതിനുള്ള മാഷിത്തന്ടു പറിക്കാന്‍ പോകുന്നത്.സാധാരണ ആയി വീടിന്‍റെ അതിരിലും മതിലേലും ഒക്കെയാണ് മഷിത്തന്ടു കാണാറ്.
ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ബാബുക്കുട്ടന് ഒരു താരപരിവേഷമുന്ടായിരുന്നു.അതിന് കാരണം അവന് കുട്ടിയും കോലും കളിക്കാനറിയാം, ഞൊട്ടങ്ങ നെറ്റിയില്‍ വച്ചു പൊട്ടിക്കാനറിയാം, മഷിത്തന്ടിലെ വെള്ളം ഊറ്റിക്കളഞ്ഞു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാനറിയാം.ബാബുക്കുട്ടനാണ് പൊട്ടക്കുളത്തിലെ മോതിരവളയനെ കാണിച്ചു തന്നത്(ഒരുതരം പാമ്പാണ് അത്.മോതിരം പോലെ വളഞ്ഞു ചുറ്റി ഇരിക്കും).ആ കുളത്തില്‍ അത് ധാരാളം ഉണ്ട്.മോതിരവളയനെ കാണാന്‍ നിന്നു താമസിച്ച ദിവസം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും നല്ല ചുട്ട പെട കിട്ടി.അന്നത്തെ ദിവസം പിന്നെ ഉമ്മറത്തേക്ക് പോയിട്ടില്ല.വേറൊന്നും കൊണ്ടല്ല, അച്ഛന്‍ ഉമ്മറത്ത് കാണും.എന്നെക്കണ്ടാല്‍ അന്നത്തെ സര്‍ക്കീട്ടിനെ കുറിച്ചു വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചാണ്. അന്ന് വൈകുന്നേരം നല്ല മഴയായിരുന്നു.നിലത്തു വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കി അടുക്കളക്കോലായില്‍ വെറുതെ അങ്ങനെ നിന്നു....ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
ഉരുളുന്ന ചക്രത്തിന്‍റെ പിറകെ വടിയും കൊണ്ടു പായുകയാണ് ഓര്‍മ്മകള്‍.ചില നേരത്ത് പൊട്ടിയ പട്ടം കണക്കെ മനസ്സു പറന്നു തുടങ്ങും എങ്ങോട്ടെന്നില്ലാതെ...ചിറ്റയുടെ പനിനീര്‍ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍. അച്ചച്ചന്റെ ഭഗവത് ഗീത പോലെ അര്‍ത്ഥവത്താണു അവ.എങ്ങനെയാണെങ്കിലും അവ മനസ്സിന്റെ അഭ്രപാളികളില്‍ വ്യക്തതയുള്ള ചിത്രങ്ങളായി ഒരിക്കലും മായാതെ.....

Subscribe to:
Posts (Atom)