Tuesday, March 3, 2009

കുടമാളൂരിലെ വിഷുക്കാലം.....

യാത്രക്കിടയില്‍ എപ്പോഴോ ഞാന്‍ മയങ്ങിപ്പോയി........കണ്ണു തുറന്നപ്പോള്‍ മനസ്സിലായി...കുടമാളൂര്‍ എത്താറായിരിക്കുന്നു...............ആകാശത്തിലെ വെള്ളിമേഘം കണക്കെ മനസ്സു പറന്നു തുടങ്ങിയിരുന്നു....ആ പഴയ നല്ല കാലത്തിലേക്കു...കുടമാളൂര്‍ എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക...വിഷുക്കാലമാണു...ഒന്നാം പാഠ പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച നനുത്ത മയില്പ്പീലി തണ്ടു പോലെയാണു മനസ്സാകുന്ന ചിപ്പിക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്ന പോയകാല ഓര്‍മ്മകള്‍...ഇടക്കു എടുത്തു അതിന്റെ മനോഹാരിത നോക്കി തിരിച്ചു പുസ്തകത്താളില്‍‍ തന്നെ സൂക്ഷിച്ചു വയ്ക്കാന്‍ നല്ല രസമാണു.....മനോഹരിയായ യുവതിയുടെ പ്രൗഡ്ഡിയോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മീനച്ചിലാറും,ഇരുണ്ടു നിഗൂഡമായ സര്‍പ്പക്കാവുകളും,ഇളം വെയിലത്തു തല ഉയര്‍ത്തി നില്ക്കുന്ന നെല്പ്പാടങ്ങളും,പോയകാല പ്രതാപത്തിന്റെ പ്രൗഡിയില്‍ നിലനില്‍ക്കുന്ന നാലുകെട്ടുകളും എട്ടുകെട്ടുകളും, മണ്‍പാതകളും,തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ വൃക്ഷങ്ങളും...അതില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളികളും...അവരുടെ കലപിലകളും,ധാരാളം അമ്പലങ്ങളും....അതിന്റെ സമീപത്തായി നിറഞ്ഞ അമ്പലക്കുളങ്ങളും....ഒക്കെ കൊണ്ടു സമ്പന്നമാണു കുടമാളൂരിന്റെ പ്രകൃതി........അമ്മമ്മയുടെ നാടു കുടമളൂരായതിനാല്‍ ധാരാളം ബന്ധുക്കളും സ്വന്തക്കാരുമുണ്ടു അവിടെ....ധാരാളം വിഷുക്കൈനീട്ടം കിട്ടുമെന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കു വിഷുക്കാലം ചിലവഴിക്കാന്‍ ഇഷ്ടം കുടമാളൂരാണു...

വിഷുക്കാലം എന്നു പറഞ്ഞാല്‍ കുടമാളൂരില്‍ ഉല്‍സവക്കാലമാണു.....കരിവുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവം ആണു പ്രധാനം...ദേവിയുടെ നട അന്നു വൈകുന്നേരം അടച്ചാല്‍ പിന്നെ മൂന്നു മാസം കഴിഞ്ഞേ തുറക്കൂ...ദേവി തന്റെ ചേച്ചിയായ മധുര മീനാക്ഷിയെ കാണാന്‍ പോകുന്നു എന്നാണു പറയുന്നതു....അന്നു വൈകുന്നേരം മേല്‍ശാന്തി അമ്പലക്കുളക്കടവില്‍ ദേവിക്കു തേച്ചു കുളിക്കാന്‍ ഇഞ്ച്ചയും എണ്ണയും കൊണ്ടു വച്ചു കഴിഞ്ഞാല്‍ പിന്നെ ആരും ആ ഭാഗത്തേക്കു പോകാറില്ല.കുളി കഴിഞ്ഞ ശേഷം ആലിന്റെ ഒരു കൊമ്പു ഒടിച്ചിടും ദേവി.താന്‍ പൊകുന്നു എന്നു ഭക്തരെ അറിയിക്കനാണു ദേവി ഇങ്ങനെ ചെയ്യുന്നതു......പിന്നെ മൂന്നു മാസം കഴിഞ്ഞേ ദേവി വരൂ.....അതു വരെ നിത്യപൂജകളോ,വിളക്കുവയ്പ്പൊ ഒന്നും തന്നെ പതിവില്ല.ഒരിക്കല്‍ നിരീശ്വര വാദിയായ ഒരാള്‍ ദേവിയെ പരീക്ഷിക്കാനായി ആല്‍മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നെന്നും പിറ്റേന്നു കൊമ്പു ഒടിഞ്ഞു കിടക്കുന്നതിന്റെ സമീപത്തായി അയാള്‍‍ മരിച്ചു കിടക്കുന്നതു കണ്ടെന്നുമാണു പഴമക്കാര്‍ പറയുന്നതു...എന്തു തന്നെയായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ഒരു തരം പേടി കലര്‍ന്ന ഭക്തി ആയിരുന്നു ഭഗവതിയോടു..........
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു....അമ്മായിയാണു കന്‍ണു പൊത്തിപ്പിടിച്ചു കൊണ്ടു പോകുന്നതും മറ്റും.....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും,കോടിമുണ്ടും,കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും,ചക്ക,മാങ്ങ,കണ്മഷി,വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....പിന്നെ ആദ്യം തിരയുന്നതു അമ്മവനെ ആണു..എന്തിനാണന്നല്ലെ.....വിഷുക്കൈനീട്ടം കിട്ടാന്‍.........അതിനു ശേഷം കുളിച്ചു അമ്പലത്തിലേക്കു ഒറ്റ ഓട്ടമാണു.........സ്വന്തക്കാര്‍ ധാരാളം പേരു കുടമാളൂര്‍ നിവാസികളായതിനാല്‍ ഇഷ്ടം പോലെ കൈനീട്ടം കിട്ടും......ഒരു പതിനൊന്നു മണി ഒക്കെ ആകുമ്പോള്‍‍ കുംഭകുടം കാണാന്‍ പോകും.....അതും കണ്ടു...വഴിയില്‍‍ നിന്നു ഐസ് സ്റ്റിക്കും വാങ്ങി നുണഞ്ഞു നടക്കും......ഒരു മണിയോടെ വീട്ടിലെത്തിയാല്‍....നല്ല കുത്തരിച്ചോറും,പരിപ്പും സാമ്പാറും,കാളനും അടപ്രദമനും കൂട്ടിയുള്ള സദ്യ.....അതിന്റെ സ്വാദ് മരിച്ചാലും നാവില്‍ നിന്നു പോകില്ല.....അത്രക്കു നല്ലതാണു എന്റെ അമ്മായിയുടെ കൈപ്പുണ്യം........രാത്രിയില്‍ ഗരുഡന്‍ തൂക്കവും മറ്റും കണ്ടു.....വളരെ നേരം വൈകിയാണു ഉറങ്ങാന്‍ കിടക്കുന്നതു.....അപ്പോഴും കണ്മുന്നില്‍ പകല്‍സമയതെ കാഴ്ചകള്‍ തത്തിക്കളിക്കും......പേരറിയാത്ത ഒരു വേദന മനസ്സിലേക്കു പറന്നിറങ്ങാന്‍ തുടങ്ങും ആ നേരത്തു.......ഇഷ്ടപ്പെട്ട ആരോ യാത്ര പറയാതെ പടിയിറങ്ങി പോയ പോലെ...........പിന്നെ വീണ്ടും കാത്തിരുപ്പാണു ഐശ്വര്യവും സമൃദ്ധിയുമായി അടുത്ത വിഷു വരുന്നതിനു വേണ്ടി............കാര്‍ സഡന്‍ ബ്രേക്കീട്ടപ്പോള്‍‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.......പോയകാലത്തിന്റെ വെണ്മേഘതുണ്ടില്‍ നിന്നും ഞാന്‍ പറന്നിറങ്ങി.....യാഥാര്‍ത്ഥ്യത്തിലേക്കു...................................

7 comments:

Jose Mathew said...

IT SEEMS THAT YOU ARE GOOD IN WRITING

ആർപീയാർ | RPR said...

എഴുതാൻ നല്ല കഴിവുള്ളതായി തോന്നി. കുറച്ച് ക്ലീഷേ ആയി പോയില്ലേ എന്നൊരു ചെറിയ സംശയം.

ആശംസകൾ

കല്യാണിക്കുട്ടി said...

thank u..........frends....

Shaivyam...being nostalgic said...

അട പ്രഥമന്‍ എന്ന് എഴുതിയിരുന്നെങ്കില്‍ എനിക്കതിന്റെ രുചി നാവിന്തുമ്പത് വരുമായിരുന്നു. എഴുത്ത് നന്നായി. പഴയ സ്മരണകള്‍ ഓര്‍ക്കാന്‍ രസം തോന്നി. തുടരുക. എല്ലാ ഭാവുകങ്ങളും.

Shaivyam...being nostalgic said...

'നാവിന്‍ തുമ്പത്ത്' എന്ന് വായിക്കുക.

Raman said...

Oru grameena soundaryamulla ezhuthu kurachu "cliche" aayalum vaayikkumbol oru sughamaanu.

Baavukangal

മഹേഷ്‌ വിജയന്‍ said...

പേരറിയാത്ത ഒരു വേദന മനസ്സിലേക്കു പറന്നിറങ്ങാന്‍ തുടങ്ങും ആ നേരത്തു.......ഇഷ്ടപ്പെട്ട ആരോ യാത്ര പറയാതെ പടിയിറങ്ങി പോയ പോലെ...........പിന്നെ വീണ്ടും കാത്തിരുപ്പാണു ഐശ്വര്യവും സമൃദ്ധിയുമായി അടുത്ത വിഷു വരുന്നതിനു വേണ്ടി

Post a Comment