Monday, September 21, 2009

നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റേഷന്റ്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു.ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോഴാണ് പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന കുട്ടിയെ ശ്രദ്ധിച്ചത്.ഒരു പന്ത്രണ്ടു വയസ്സ് പ്രായം വരും.നല്ല ഐശ്വര്യമുള്ള മുഖം.പാറിപ്പറന്ന മുടി.അഴുക്കു പിടിച്ചു പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍.നിഷ്ക്കളങ്കമായ മുഖം.


ഇത് ആ നാടോടിക്കൂട്ടത്തിലുള്ളതല്ലേ?

അതെ...നീയാ കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത ശ്രദ്ധിച്ചോ?
ഊം......

കൂടിപ്പോയാല്‍ ഒരു രണ്ടു വര്ഷം കൂടി അവളുടെ മുഖത്ത് ആ നിഷ്ക്കളങ്കത കാണും.അതിനപ്പുറം പോവില്ല?


അതെന്താ നീയങ്ങനെ പറഞ്ഞത്?


അതങ്ങനെയാ...അവള് മാറും....അല്ലെങ്കില്‍ ഈ സമൂഹം അവളെ മാറ്റിയെടുക്കും.


ദാ...ട്രെയിന്‍ വന്നു.വേഗം വാ...


പലപ്പോഴും മടുപ്പാണ് ഈ യാത്ര.ഒരേ മുഖങ്ങള്‍,കാഴ്ചകള്‍,ഒരേ വഴിയിലൂടെയുള്ള യാത്ര.ജീവിതം പോലെ തന്നെ ആവര്‍ത്തനവിരസം.റെയില്‍പ്പാളം പോലെ നീണ്ടു കിടക്കുന്ന ശൂന്യമായ ജീവിതം.എവിടെ തീരുമെന്ന് ഒരു നിശ്ചയവുമില്ല.


ലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ്.ആ കുട്ടിയെ മാറ്റിയെടുക്കാന്‍ മാത്രം ഇന്നത്തെ സമൂഹം പ്രാപ്തമാണ്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഴി തെറ്റിച്ചിരിക്കും.സമൂഹത്തിന്‍റെ മനോവൈകല്യങ്ങളുടെ ഇരകളാണ് ഇത്തരം നാടോടിക്കൂട്ടങ്ങള്‍. ഇതില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം.ഒരു രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വെറും കോമാളികള്‍ മാത്രമാണ് ഇവര്‍.ഇവരുടെ വേദനകള്‍ പോലും ഇവര്‍ നടത്തുന്ന തെരിവു സര്‍ക്കസ് കാണുന്ന ലാഘവത്തോടെ കണ്ടു നിന്ന് രസിക്കാനാണ് മറ്റുള്ളവര്‍ക്ക് താല്പര്യം.


പിന്നെ അന്നത്തെ ദിവസം ആ നാടോടിക്കൂട്ടത്തിനെയോ ആ കുട്ടിയെ കുറിച്ചോ ചിന്തിച്ചതേയില്ല.ജോലിയും തിരക്കുകളുമായി കഴിഞ്ഞു.വൈകുന്നേരം താമസിച്ചതിനാല്‍ ഇടവും വലവും നോക്കാതെ വേഗം നടന്നു.ഇല്ലെങ്കില്‍ വീട്ടിലെത്താനുള്ള അവസാന ബസ്സും കിട്ടില്ല.


പിറ്റേ ദിവസം ബസ്സിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് പാര്‍ക്കിനു മുന്നില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം കണ്ടത്.പോലീസും പത്രക്കാരും എല്ലാമുന്ടു.എന്തോ ഒരു ദുസ്സൂചന തോന്നി.കാഴ്ച കാണാന്‍ നിന്നിരുന്ന ഒരാളോട് തിരക്കി......


എന്താ പറ്റിയത്?

ആ നാടോടിക്കൂട്ടത്തിലെ ഒരു കുട്ടിയെ ആരോ.........

മൃതദേഹം ആ കുറ്റിക്കാട്ടിലുന്ടു.


കേട്ടപ്പോള്‍ വല്ലാത്ത ഒരു വേദന മനസ്സിലേക്ക് പറന്നിറങ്ങി.ആ പന്ത്രണ്ടു വയസ്സുകാരിയുടെ മുഖം കൂടുതല്‍ വ്യക്തതയോടെ മനസ്സില്‍ തെളിഞ്ഞു വന്നു.ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തിക്കിത്തിരക്കി കയറി നോക്കി.അവള്‍ അവളുടെ അമ്മയുടെ അടുത്തു കരഞ്ഞു കൊണ്ടിരിപ്പുന്ടു.വല്ലാത്ത ഒരു ആകാംക്ഷ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നു.അടുത്തു നിന്നിരുന്ന വൃദ്ധനോടു കാര്യം തിരക്കി.


നാടോടിക്കൂടത്തിലെ ആ പെണ്‍കുട്ടി അവിടെയിരിപ്പുന്ടല്ലോ?അപ്പോള്‍ പിന്നെ ആരെയാ?


ആ കുട്ടിയെയല്ലാ...........ആ അച്ഛന്റ്റെയും അമ്മയുടെയും രണ്ടു വയസ്സുള്ള ഇളയ കുഞ്ഞിനെയാണ് .അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അവിടെ നിന്നും എടുത്തു കൊണ്ടു പോയാണ്.......

ഈശ്വരാ.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്......


കാഴ്ച കണ്ടു നില്‍ക്കുന്നവരില്‍ പലരും ആ അമ്മയുടെ വേദന കണ്ടു രസിക്കുകയാണ്.ഒരു തരം നികൃഷ്ട ജീവികളെ കാണുന്ന ലാഘവത്തോടെ........ട്രെയിന്‍ എത്താറായി.പെട്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ഞാനും പെട്ടെന്ന് അവരില്‍ ഒരുവളായി മാറി.ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.യാത്ര ചെയ്യുമ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാം ആ വൃദ്ധന്റ്റെ വാചകം ചെവിയിലേക്ക് ചൂളം കുത്തി........


പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......

19 comments:

പ്രതീഷ്‌ദേവ്‌ said...

വളരെ ശരിയാ. നമ്മുടെ നിസ്സംഗത ഇതിനു കുറെ വളം വച്ച്‌ കൊടുക്കുന്നുണ്ട്‌.. ഈ മനോവൈകല്യതിന്‍റെ കാരണം ആണ്‌ മനസ്സിലാവാത്തത്‌. പുതിയ തലമുറയില്‍പ്പെട്ട ആരും ഇങ്ങനെ ചെയ്തതായി ഇതുവരെ വായിച്ചിട്ടില്ല..മിക്കപ്പൊഴും വയസ്സന്‍മാര്‍ ആണ്‌ ഇത്തരം കേസുകളിലെ പ്രതികള്‍.എതായാലും പോസ്റ്റ്‌ നന്നായി.

പാവപ്പെട്ടവൻ said...

പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......
കാപാലികര്‍ ഉറങ്ങാതിരിക്കും ഉന്നംവച്ചത് ഉണ്ടു ഉറങ്ങാന്‍ ആശംസകള്‍

കണ്ണനുണ്ണി said...

ക്രൂരതയ്ക്ക് ലോകത്ത് ഒരിടത്തും കുറവില്ലല്ലോ...
ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഒരു ബ്രാണ്ടിംഗ് മാത്രമല്ലേ ...പേരില്‍ മാത്രം ഉള്ള വിശേഷണം

Typist | എഴുത്തുകാരി said...

പന്ത്രണ്ട് വയസ്സുകാരിയെ കണ്ടപ്പോള്‍ അവള്‍ക്കിനിയും രണ്ടു വര്‍ഷം കൂടി ഈ നിഷ്കളങ്കത ഉണ്ടാവുമെന്നു തോന്നി. പക്ഷേ രണ്ടുവയസ്സുകാരിക്കു പോലും എല്ലാം നഷ്ടപ്പെടുന്നു! ഒന്നും പറയാന്‍ തോന്നുന്നില്ല.

വാഴക്കോടന്‍ ‍// vazhakodan said...

മനോരോഗികളെക്കൊണ്ട് കേരളം നിറഞ്ഞു തുടങ്ങിയിരിക്കുന്നു :(

കുക്കു.. said...

:(

ഷിനില്‍ നെടുങ്ങാട് said...

കപട സദാചാരവും,പറഞ്ഞു പൊലിപ്പിച്ച “സംസ്കാരിക മൂല്യവും “ കേരളത്തിനു നല്‍കിയതു കുറെ മനോരോഗികകളേയാണു. അതിന്റെ അനന്തര ഫലമാണു ഇത്തരം വാര്‍ത്തകള്‍. കേരളത്തിലെ ഇരുട്ട് വീണ തെരുവുകളില്‍ പെണ്‍ കുട്ടികള്‍ക്കു സുരക്ഷിതത്വമില്ല എന്നത് പോകട്ടേ വീടുകളീല്‍ പോലും രക്ഷ്യില്ലാത്ത അവസ്ഥയാണു. ശരിയായ ലൈംഗിക വിദ്യാഭ്യാസവും, അനാവശ്യമായ ആണ്‍പെണ്‍ വേര്‍തിരിവും എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ നമുക്കു മനോരോഗികളല്ലാത്ത ഒരു സമൂഹസൃഷ്ടിക്കു “തുടക്കം“ കുറിക്കാന്‍ കഴിയൂ..അതും കൂടാതെ ഇന്നത്തെ ഭ്രാന്ത് പിടിച്ച് തലമുറ ചത്ത് കെട്ട് പോകേണ്ടിയും വരും!

പാവത്താൻ said...

ചെകുത്താന്റെ സ്വന്തം നാട്............:-(

രാജീവ്‌ .എ . കുറുപ്പ് said...

ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.

അല്ലെങ്കില്‍ പിന്നെ എല്ലാം മറന്നു ഇവനെയൊക്കെ കൊല്ലാന്‍ ആയുധങ്ങളുമായി ഇറങ്ങണം. ഫോര്‍ ദി പീപ്പിള്‍ സിനിമ പോലെ. ഒരിക്കലും നന്നാവില്ല നമ്മുടെ നാട്.

പോസ്റ്റ്‌ നന്നായി, ഒപ്പം ഒരു നൊമ്പരം സമ്മാനിച്ചു

Sriletha Pillai said...

kruram...pakshe sathyam...

Sureshkumar Punjhayil said...

ദൈവത്തിന്‍റെ സ്വന്തം നാട്...... Nammudeyum...!

Ashamsakal...!!!

ശ്രീ said...

കേരളം ഇപ്പോള്‍ കൂടുതല്‍ വികൃതമായിക്കൊണ്ടിരിയ്ക്കുകയാണ്.

sahayathrikan said...

ഇത്തരം വാര്‍ത്തകളെ മലയാളികള്‍ അവഗണിക്കറാണ് പതിവ് .
കാരണം ഇതു സംഭവിച്ചത് നമ്മുടെ കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ
അല്ലല്ലോ, എന്ന മനോഭാവം . ഇതു സ്വന്തം വീടുകളിലും സംഭവിക്കാമെന്നു
ആരും ചിന്തിക്കുന്നില്ല . നമ്മള്‍ , നമ്മുടെ സംസ്കാരത്തിന്‍റെ മഹത്വങ്ങള്‍
വിളിച്ചു കൂകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നമ്മെ നോക്കി
പല്ലിളിക്കുന്നു.
താങ്കളുടെ പോസ്റ്റ് ഒരു പുനര്‍ ചിന്തനത്തിന് ഉപകരിക്കട്ടെ .
വളരെ നന്നായിരിക്കുന്നു . തുടരുക .
ആശംസകള്‍ .

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sushanair-sushanair.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Sherafudheen.N.S said...

hmmmm ...
touching ..but we cant do anything ...

ഡി .പ്രദീപ് കുമാർ said...

ബ്ലോഗിന്റെ ലേ-ഔട്ട് ഏറെ ഇഷ്ടപ്പെട്ടു.കഥകള്‍ വായിച്ച് അഭിപ്രായം പിന്നാലെ അറിയിക്കാം.ആശംസകള്‍.

Shaivyam...being nostalgic said...

kashtam!

ഹന്‍ല്ലലത്ത് Hanllalath said...

എല്ലാം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും ന
ക്സലിസം ഇല്ലാതായല്ലൊ എന്നോര്‍ത്ത് സങ്കടപ്പെടാന്‍ തോന്നും

Vineeth M said...

good one.....
and good design....

Post a Comment