Wednesday, October 31, 2012

ഒരു എന്ടോസള്‍ഫാന്‍ സ്വപ്നം



                                      മഴ പെയ്തു തോര്‍ന്ന പ്രഭാതം.ആ കുളിര്‍മയില്‍ മുങ്ങി നില്‍ക്കുന്ന വൃക്ഷ ലതാദികള്‍.പുല്‍ക്കൊടിതുമ്പില്‍ നിന്നും ഇറ്റു വീഴാറായി നില്‍ക്കുന്ന മഴത്തുള്ളികള്‍.പച്ച പട്ടു പുതച്ചു നില്‍ക്കുന്ന 

ആ കാടിന്റെ നടുവില്‍ തെളിനീരുള്ള മനോഹരമായ വലിയ ഒരു ജലാശയം.എങ്ങു നിന്നോ രണ്ടു അരയന്നങ്ങള്‍ അവിടെ പറന്നിറങ്ങി.അവ ചിറകിട്ടടിച്ചു പരസ്പരം ആഹ്ലാദം പ്രകടിപ്പിച്ചു.അവരുടെ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു.അവര്‍ ആ ജലാശയത്തില്‍ മതിയാവോളം നീന്തിത്തുടിച്ചു.

കരക്ക്‌ കയറിയ അവരുടെ തൂവലുകളില്‍ പായല്‍ പോലെ എന്തൊക്കെയോ പറ്റിപ്പിടിച്ചിരുന്നു.വേര്‍പെടുത്താന്‍ ശ്രമിക്കുന്തോറും  ആ മാലിന്യങ്ങള്‍ കൂടുതല്‍ ശക്തമായി അവയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ന്നു.തൂവലുകള്‍ കരിഞ്ഞു.ശബ്ദം വളരെ ദയനീയമായി.അവ പിടഞ്ഞു നിലവിളിച്ചു.അല്പസമയത്തെ മരണ വേദനക്കൊടുവില്‍ ആ ശരീരങ്ങള്‍ രണ്ടും നിശ്ചലമായി.

                                                   ഒരു നിലവിളിയോടെ ഞെട്ടിയുണര്‍ന്ന എന്റെ കണ്ണുകള്‍ സമീപം കിടന്ന ദിനപത്രത്ത്തിലേക്ക് പാഞ്ഞു ചെന്നു.

ആ വെളുത്ത കടലാസിലെ ചില കറുത്ത അക്ഷരങ്ങള്‍.......എന്ടോസള്‍ഫാന്‍... എന്നെ നോക്കി പരിഹസിച്ചു പല്ലിളിച്ചു കാണിച്ചു

.വീണ്ടും ഉറങ്ങാനായി കണ്ണടച്ച എന്‍റെ മുന്‍പില്‍ ആ അക്ഷരങ്ങള്‍ വാളും ചിലമ്പുമെടുത്തു നൃത്തം ചെയ്യാന്‍ തുടങ്ങി....

തുടക്കത്തില്‍ ശാന്തമായിരുന്ന ആ നൃത്തം പതിയെ   താണ്ഡവത്തിലേക്ക് മാറി.

നിദ്ര എന്‍റെ കണ്ണുകളോടു  പരിഭവം ഭാവിച്ചു മാറി നിന്നു.




20 comments:

കല്യാണിക്കുട്ടി said...

നിദ്ര എന്‍റെ കണ്ണുകളോടു പരിഭവം ഭാവിച്ചു മാറി നിന്നു.

प्रिन्स|പ്രിന്‍സ് said...

നരവംശത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിത്തീർന്ന വിഷത്തിന്റെ ചെയ്തികളിൽ ദുരിതമനുഭവിക്കുന്നവർ ഏറെയാണ്. അതിൽ അസ്വസ്ഥരായ എത്രയെത്ര പ്രകൃതിസ്നേഹികൾ...

നിസാരന്‍ .. said...

ഇരകളുടെ വേദനയോര്‍ത്തു പിടയുന്ന മനസ്സുകളോട് നിദ്ര സഹാനുഭൂതി കാണിക്കാറില്ല. വളരേ നല്ല കുറിപ്പ്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എന്‍ഡോസള്‍ഫാന്‍ പ്രതിഷേധം നന്നായി .പക്ഷെ താണ്ഡവം എന്ന് വേണം എഴുതാന്‍ കേട്ടോ ..

കല്യാണിക്കുട്ടി said...

thank u siyaaf.........spelling correct cheythittundu............
thanx kochaniyan, nissaran, ajith.........
thanx alot......
:-)

Unknown said...

എന്‍ഡോസള്‍ഫാന്‍റെ ഭീതിയുമായി ജീവിക്കുന്നവര്‍ക്ക്..

mohammedali thalappil said...

likes this

Rainy Dreamz ( said...

എന്‍ഡോസള്‍ഫാന്‍ പ്രതിഷേധം നന്നായി

വേണുഗോപാല്‍ said...

കൊള്ളാം... ഈ കുറിപ്പ്
ഈ മാര്‍ക്ക് വിഷത്തിന്റെ ഇരകള്‍ ...
അവര്‍ എന്നും ഒരു വേദനയാണ്

ആശംസകള്‍

വേണുഗോപാല്‍ said...

മാര്‍ക്ക്‌ എന്നത് മാരക എന്ന് വായിച്ചോളൂ :)

റോസാപ്പൂക്കള്‍ said...

നനായി ഈ കുറിപ്പ്‌

വര്‍ഷിണി* വിനോദിനി said...

ആശംസകൾ ട്ടൊ..
ആദ്യ വിരികളിലൂടെ ഞാനെന്റെ ഗ്രാമം കാണുകയായിരുന്നു..
വേദനിക്കുന്ന മുഖങ്ങളും പിന്നീടുള്ള വരികളിലൂടെ ദൃശ്യമായി..!

Unknown said...

നിദ്ര എന്റെ കണ്ണുകളോട് പരിഭവം ഭാവിച്ചു മാറി നിന്നു എന്ന പ്രയോഗം വളരെ വളരെ മനോഹരമായി അനിഭവപ്പെട്ടു..ഭാവുകങ്ങള്‍

Salim Veemboor സലിം വീമ്പൂര്‍ said...

എന്‍ഡോസള്‍ഫാന്‍ സ്വപ്നം നന്നായി എഴുതിയിട്ടുണ്ട്

Fayas said...
This comment has been removed by the author.
Anonymous said...

ഒരു തലമുറ നിരന്തരം എന്‍ഡോസള്‍ഫാന്‍ എന്ന ദുസ്വപ്നം കണ്ടുണരുന്നു..

കൊമ്പന്‍ said...

വേദന തിന്നുന്നവരുടെ ദയനീയത യാണ് മനസ്സില്‍ തട്ടുന്നത്

ഷാജു അത്താണിക്കല്‍ said...

പ്രതിഷേധം കൊള്ളാം

Anonymous said...

അധികാരികളുടെ സ്വപ്നങ്ങൾക്ക് വളമാണീ വിഷം
നമ്മുടെയുറക്ക കെടുത്തിയിട്ടവരുറങ്ങുന്നു, 
സ്വപ്നലോകത്ത് വിരാജിക്കുന്നു 

Unknown said...

ഡിയര്‍ കല്യാണിക്കുട്ടി ,
താങ്കളുടെ ബ്ലോഗായ sushanair-sushanair.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " ,"കഥ" എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . കൂടുതൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ ("കവിത ","ലേഖനം","നർമ്മം")അത്തരത്തിലുള്ള പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന തരത്തിൽ ലേബൽ കൊടുക്കുക. അതിനുശേഷം ആ വിവരം അറിയിക്കുക.തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം

Post a Comment